India
image_print

പ്രണയം നിറഞ്ഞ് ടോക്കിയോയിലെ ട്രാക്ക്; സ്പ്രിന്റര്‍ താരത്തെ പ്രൊപ്പോസ് ചെയ്ത് ഗൈഡ്

Written by

askshiyas

ടോക്കിയോ പാരാലിമ്പിക്‌സ് വേദിയില്‍ നിന്ന് വേറിട്ട കാഴ്ചയുടെ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്.സ്പ്രിന്റര്‍ ക്യൂല നിഡ്രിയ പെരേര സെമെഡോയ്ക്ക് സെമി ഫൈനല്‍ യോഗ്യത മത്സരത്തിനിടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സമ്മാനം അവള്‍ക്ക് ലഭിച്ചു. സെപ്റ്റംബര്‍ 2-ന് വനിതകളുടെ 200 മീറ്റര്‍ ഡാഷ് പ്രിലിമിനറിയില്‍ മത്സരിച്ചതിന് ശേഷം നാലാം സ്ഥാനം നേടി നിന്ന അവളെ തേടി ഗൈഡ് എത്തി. മുട്ട് കുത്തി താരത്തെ പ്രൊപ്പോസ് ചെയ്തു ഗൈഡ് മാനുവല്‍ അന്റോണിയോ വാസ്. അവളുടെ വിരലില്‍ മോതിരം അണിയിച്ചു നല്‍കി.അന്റോണിയോ വാസിന്‍രെ പ്രണയം അവള്‍ അംഗീകരിക്കുന്നതും വീഡിയോയില്‍ കാണാം.

കാഴ്ച പരിമിതിയുള്ള ക്യൂല നിഡ്രിയ പെരേരയുടെ ഗൈഡാണ് മാനുവല്‍ അന്റോണിയോ വാസ് ഡ വെയ്ഗ. ഇവരുടെ മത്രസരം നടക്കുന്നതാകട്ടെ ഗൈഡിന്റെ കൈയ്യില്‍ ചരട് ബന്ധിക്കുകയും ഒപ്പം ഓടുകയുമാണ് ചെയ്യുന്നത്. ടോക്കിയോ പാരാലിമ്പിക്‌സിന്‍ നിന്നുള്ള അപൂര്‍വ്വ കാഴ്ചയായി ഈ പ്രൊപ്പോസല്‍ രംഗം.2005 മുതല്‍ സെമെഡോ മത്സര രംഗത്തുണ്ട്. 11 വര്‍ഷമായി പങ്കാളി അന്റോണിയോ വാസ് തന്നെയാണ്.

 

Leave a Reply

Your email address will not be published.