India
image_print

കെ റെയിൽ;സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ്

Written by

archanaa chuqwe

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് റവന്യൂ വകുപ്പ് .ഇതോടെ ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയാണ് പദ്ധതി നടപ്പാക്കുന്നതിനായി കുടിയൊഴിപ്പിക്കേണ്ടി വരിക. 11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്ടര്‍ ഭൂമിയുടെ വില്ലേജ് തലത്തിലുള്ള സര്‍വേ നമ്ബറുകള്‍ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി രൂപ കിഫ്ബി വായ്പയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.റെയില്‍വേ ബോര്‍ഡില്‍നിന്ന് അനുമതി ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുക.

 

ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് തുടര്‍നപടികളിലേക്കു നീങ്ങാന്‍ കെ-റെയില്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസും പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഈ പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചത്.ഈ പദ്ധതി പ്രകാരം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക

Leave a Reply

Your email address will not be published.