India
മരുഭൂമിയുടെ മധ്യത്തില്‍ കോടികള്‍ ചിലവിട്ട ആഡംബര വീട് വില്‍പ്പനയ്ക്ക്
Last updated on Sep 15, 2021, 4:48 am


സമ്മര്‍ദ്ദകരമായ ഈ ജീവിതത്തില്‍ നിന്നും നഗരങ്ങളുടെ തിരക്കുകളില്‍ നിന്നും കുറച്ചുകാലം മാറിനില്ക്കാന് എല്ലാവരും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് കുറച്ച് നിമിഷങ്ങള്‍ നിശബ്ദമായിരിക്കണമെങ്കില്, എന്നാല്‍ ഒരു ആധുനിക ഭവനത്തിലുള്ള സൗകര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഈ അമേരിക്കന്‍ കമ്പനിയുടെ പുതിയ സൃഷ്ടി നിങ്ങളെ നിരാശപ്പെടുത്തില്ല. കാര്യെ എന്താന്ന് അല്ലെ .നിങ്ങള്ക്കിളിഷ്ടപ്പെടുന്നതരത്തില് സമാധാനമായി എല്ലാ സൗകര്യങ്ങളോടും കൂടി ജിവിക്കാന്‍ കഴിയുന്ന ഒരുവീട്. അതുംമരുഭൂമിയുടെ നടുവില്‍. കോടികള്‍ ചിലവിട്ടാണ് വീടിന്റെ നിര്‍മ്മാണം. വീട്ടില്‍ താമസിക്കുക മാത്രമല്ല വീട് വാങ്ങുകയും ചെയ്യാം.കാലിഫോര്‍ണിയയിലെ ജോഷ്വ ട്രീയിലെ മരുഭൂമിയുടെ നടുവിലാണ് എല്‍ സിമെന്റോ യൂനോ എന്ന് പേരിട്ടിരിക്കുന്ന വീട് .1.75 മില്യണ്‍ ഡോളറിന് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. (12.8 കോടി).
മൊജാവെ മരുഭൂമിയിലെ ജനവാസമില്ലാത്ത അഞ്ച് ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട വീട് വലിയ പാറകളും പ്രകൃതിദത്ത പുല്‍മേടുകളും നിറഞ്ഞ തരിശുഭൂമിയുടെ ഏകാന്തതയിലാണ്. അര്‍ബന്‍ ആര്‍ക്കിടെക്ചറല്‍ സ്പേസ് ഗ്രൂപ്പിന്റെ ഡിസൈനുകളെ അടിസ്ഥാനമാക്കി കുഡ് ഡെവലപ്മെന്റ് ആണ് കോണ്ക്രീറ്റിലുള്ള ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്.ഒരു ബില്‍റ്റ്-ഇന്‍ ലൈബ്രറിയും എല്ലാമുണ്ട്.രാത്രിയില്‍ അതിന്റെ എല്‍ഇഡി ലൈറ്റിംഗ് ഉപയോഗിച്ച് വീട് തിളങ്ങുന്ന വിധത്തിലാണ് നിര്‍മ്മാണം. എന്നാല്‍ വീടിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതേസമയം വാങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് വീട് വാങ്ങാനുള്ള അവസരവുമുണ്ട്. 2022 തുടക്കത്തോടെ വീട് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.ഷോപ്പിംഗിന് പോകാനോ ആളുകളെ കാണാനോ ആഗ്രഹിക്കുന്ന ആര്‍ക്കും കാറിലോ ബൈക്കിലോ പോകേണ്ടിവരും.


