India
തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാന്‍ റോബോട്ടുകള്‍
Last updated on Aug 30, 2021, 6:36 am


റോബോട്ടുകള്‍ അരങ്ങുവാഴുന്ന കാലത്ത് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാന്‍ റോബോട്ടുകള്‍ എത്തുന്നു.ഭദ്രകാളി ക്ഷേത്രങ്ങളിലെ കൂത്തു മാടങ്ങളില്‍ ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന തോല്‍പ്പാവക്കൂത്ത് കാലാന്തരത്തില്‍ ജനപ്രീതി നഷ്ടപ്പെട്ട് പോവുകയായിരുന്നു. എന്നാല്‍ ഈ കലാരൂപത്തെ വീണ്ടും റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിചയപ്പെടുത്താനുള്ള വഴി തേടുകയാണ് പാലക്കാട് ജില്ലയിലെ പുലവര്‍ എന്നറിയപ്പെടുന്ന തോല്‍പ്പാവക്കൂത്ത് കലാകാരന്മാര്.
കലാകാരന്മാരില് പുതിയ തലമുറകളില്‍ ഒരാളായ സജീഷ് പുലവരും അച്ഛന് ലക്ഷ്മണനുമാണ് ഈ കലാരൂപത്തെ വീണ്ടും ജന ഹൃദയങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളില്‍ ഏറെ പ്രശസ്തവും ജനപ്രീതി ഉള്ളതുമായ കലാരൂപം കൂടിയായിരുന്നു ഒരുകാലത്ത് തോല്‍പ്പാവക്കൂത്ത്. നിരവധി കലാകാരന്മാരാണ് തോല്‍പ്പാവക്കൂത്ത് ക്ഷേത്രങ്ങളില്‍ അരങ്ങേറിയത്.


