India
image_print

ഇന്ത്യയില്‍ ജീവിക്കാന്‍ ഭയം ഉള്ളവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ പോകാം; ബിജെപി എംഎല്‍എ

Written by

askshiyas

ഇന്ത്യയില്‍ ജീവിക്കാന്‍ ധൈര്യമില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ പോകാമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ടാക്കൂര്‍.അഫ്ഗാനില്‍ പോവുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും വില വളരെ കുറവാണെന്നും അദ്ദേഹം പരിഹസിച്ചു. അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത സംഭവം ഇന്ത്യന്‍ സ്വാതന്ത്രസമരത്തോട് ഉപമിച്ച സമാജ് വാദി പാര്‍ട്ടി എം പി ഷഫീകുര്‍ റഹ്മാന്റെ പ്രസ്താവനക്കെതിരെയായിരുന്നു പ്രതികരണം.

സ്ഥിതിഗതികള്‍ മനസ്സിലാക്കാതെയാണ് പലരും വോട്ട് ചെയ്തതെന്നും കാട്ടിലെ നിയമം പോലുമില്ലാത്ത അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സംഭവങ്ങളില്‍ ഇന്ത്യക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്റെ ഗതി ആകുമെന്നും ഹരിഭൂഷണ്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തു

 

Leave a Reply

Your email address will not be published.