India
image_print

പ്രണയനഷ്ടം;പ്രണയിനിക്കായി 666 ബലൂണ്‍ ഊതി നിറച്ച് യുവാവ്

Written by

archanaa chuqwe

പ്രണയത്തിന്റെ പേരില്‍ ക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ തന്റെ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു യുവാവ് ഊതി നിറച്ചത് 666 ചുവന്ന ബലൂണുകളാണ്. തൃശൂര്‍ ജില്ലയിലെ കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ അരികില്‍ കയര്‍ കെട്ടിയാണ് യുവാവ് ബലൂണുകള്‍ തൂക്കിയിട്ടത്. കാര്യം തിരക്കിയ ആളുകളോട് യുവാവ് പറഞ്ഞത് ഇത്രമാത്രം ബ്രേക്ക് അപ്പ് ആയി പോയിട്ട് 666 ദിവസമായി ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മ്മക്കായി അത്രയും ബലൂണുകള്‍ ഊതിവീര്‍പ്പിച്ച് തൂക്കിയിട്ടിരിക്കുകയാണ്. പോയ പെണ്‍കുട്ടി സന്തോഷമായി ജീവിക്കട്ടെയെന്നും നല്ലതുവരട്ടെയെന്നുമാണ് യുവാവ് പറഞ്ഞത്.

 

പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊടും ക്രൂരതകള്‍ നടക്കുന്ന ഈ കാലത്താണ് യുവാവിന്റെ ബലൂണ്‍ ഊതിയുള്ള വികാരപ്രകടനം. മണിക്കൂറുകളെടുത്താണ് 666 ബലൂണുകള്‍ ഊതി തീര്‍ത്തത്. ഊതി അവശനായിട്ടും എണ്ണം തികച്ചിട്ടെ യുവാവ് മടങ്ങിയുള്ളൂ. വഴിയെ പോയവര്‍ കൗതുകത്തോടെ കാര്യം തിരക്കിയപ്പോഴാണ് യുവാവ് സംഭവം പറഞ്ഞത്. ബലൂണ്‍ കെട്ടിതീര്‍ത്ത ശേഷം യുവാവ് അവിടെ നിന്നു പോവുകയും ചെയ്തു. എന്തായാലും യുവാവിന്റെ ഈ പ്രവര്‍ത്തി പ്രണയത്തിന്റെ പേരില്‍ തെറ്റായ ചിന്തകളിലേക്ക് പോകുന്ന പുതുതലമുറയ്ക്കും ഒരു പാഠമാണ്.

 

Leave a Reply

Your email address will not be published.