India
പ്ലസ് വണ്‍ അപേക്ഷ; സമയ പരിധി നീട്ടി
Last updated on Sep 02, 2021, 1:46 pm


കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെ അപേക്ഷകള്‍ സമര്‍പ്പിയ്ക്കാം. ട്രയല്‍ അലോട്ട്മെന്റ് ഏഴാം തീയതിയില്‍ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ല്‍ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല.
പത്താം ക്ലാസില്‍ റെക്കോര്‍ഡ് വിജയമാണ് ഇത്തവണ. ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്ലസ് വണ്‍ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്.


