India
ടൈം മാഗസിൻ പട്ടിക: സ്വാധീനമുണ്ടാക്കിയ 100 പേരിൽ താലിബാൻ നേതാവും
Last updated on Sep 16, 2021, 11:20 am


ലോകത്ത് ഏറ്റവും സ്വാധീനമുണ്ടാക്കിയ 100 നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവും. ടൈം മാഗസിന്റെ പട്ടികയിലാണ് മുല്ല അബ്ദുൽ ഗനി ബറാദറും ഉൾപ്പെട്ടത്.
ദോഹയിലെ താലിബാൻ രാഷ്ട്രീയകാര്യ ഓഫീസിന്റെ മേധാവിയായിരുന്നു ബറാദർ. യുഎസുമായുള്ള താലിബാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. അഫ്ഗാനിലെ ഇടക്കാല സർക്കാറിന് നേതൃത്വം നൽകുന്ന മുല്ല അഖുന്ദിന്റെ ഡെപ്യൂട്ടിയാണ് ഇദ്ദേഹം.
അഫ്ഗാൻ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ബർദാർ കൊല്ലപ്പെട്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പാകിസ്താനിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ബറാദറിനെ യുഎസ് സമ്മർദത്തെ തുടർന്ന് 2018ലാണ് മോചിപ്പിച്ചത്. ഇതിനുശേഷം അഫ്ഗാൻ താലിബാൻ തിരിച്ചുപിടിക്കും വരെ ഖത്തറിലായിരുന്നു ബറാദർ കഴിഞ്ഞത്. ദോഹയിൽ താലിബാൻ രാഷ്ട്രീയ കാര്യാലയം തുറക്കുന്നതും കേന്ദ്രത്തിന്റെ ചുമതല ബറാദറിനെ ഏൽപിക്കുന്നതും ഇതിനു പിറകെയാണ്.


