India
image_print

5000 വൃക്ഷ തൈകള്‍ 48 മണിക്കൂര്‍ കൊണ്ട് നട്ടു;റെക്കോര്‍ഡ് നേട്ടവുമായി സഹോദരങ്ങള്‍

Written by

archanaa chuqwe

48 മണിക്കൂര്‍ കൊണ്ട് 5000 വൃക്ഷതൈകള്‍ നട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് സഹോദരങ്ങള്‍. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ സ്വദേശികളായ അരുണ്‍, ശ്രീകാന്ത് എന്നി സഹോദരന്മാരാണ് ഈ നേട്ടത്തിന് പുറകില്‍പ്രവര്‍ത്തിച്ചത്. കഴിഞ്ഞവര്‍ഷത്തെ ലോക്ഡൗണ്‍ സമയത്താണ് ഉപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുകയും വീട്ടുമുറ്റത്ത് രണ്ട് തൈകള്‍ നടുകയും ചെയ്തത്. പിന്നീട് തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുവാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. സമാനമായി ചിന്തിക്കുന്നവരുടെ പിന്തുണയോടെ ഈ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചത്.

 

സംസ്ഥാനത്തുടനീളം സൈക്കിളില്‍ എത്തി വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാനാണ് സൈക്കിള്‍ ഫോര്‍ റീസൈക്ലിങ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. സൈക്കിളില്‍ എത്തിയ ഇവര്‍ ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രദേശവാസികള്‍ വിട്ടുനല്‍കിയ സ്ഥലങ്ങളിലും ഒക്കെ തൈകള്‍ നട്ടുപിടിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരി 21 നും 26 നും ഇടയ്ക്ക് 48 മണിക്കൂര്‍ സമയം കൊണ്ട് 5000 ചെടികളാണ് നട്ടത്. ഇരുവരും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.