India
സ്വര്‍ണവിലയിൽ വീണ്ടും വർധന
Last updated on Aug 27, 2021, 12:59 pm


രണ്ടുദിവസത്തെ വിലയിടിവിന് ശേഷം സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,520 രൂപയായി.അതേസമയം ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,440 രൂപയായി. പവന് 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം.ഈമാസം ആദ്യം സ്വര്‍ണവില 36,000 ആയിരുന്നു. പിന്നീട് 10 ദിവസം പിന്നിട്ടപ്പോള്‍ വില കുത്തനെ ഇടിയുകയായിരുന്നു.
ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു.


