India
image_print

പാരാലിമ്പിക്‌സ്;വെള്ളിയില്‍ തിളങ്ങി ഭവിന ബെന്‍ പട്ടേല്‍

Written by

askshiyas

പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം.ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേലാണ് ഇന്ത്യയ്ക്ക് ആദ്യമെഡല്‍ സമ്മാനിച്ചത്.ഫൈനലില്‍ സൗ യിങിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഭവിന വെള്ളി നേടിയത്. തന്റെ ആദ്യ പാരാലിമ്പിക്‌സിലാണ് ഭവിന ബെന്‍ പട്ടേല്‍ ഈ നേട്ടം സ്വന്തമാക്കിയത്.ചൈനയുടെ സൗ യിങ് ആണ് ഭവിനയെ കീഴടക്കി സ്വര്‍ണം നേടിയത്.സ്‌കോര്‍: 11-7, 11-5, 11-6.

അരയ്ക്ക് താഴെ തളര്‍ന്നവരുടെ വിഭാഗമായ ക്ലാസ് ഫോര്‍ ഇനത്തിലായിരുന്നു ഭവിനയുടെ മത്സരം.ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭവിന ചൈനീസ് താരത്തെ മറികടന്നത്. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8. മത്സരം 34 മിനിട്ട് നീണ്ടു. റിയോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മിയാവോ.

 

Leave a Reply

Your email address will not be published.