India
നോയ്ഡയിലെ ഇരട്ട ടവറുകൾ പൊളിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്
Last updated on Aug 31, 2021, 12:13 pm


ഇരട്ട ടവറുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.നോയിഡയിലെ 40 നിലയുള്ള ഇരട്ട ടവറുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.സൂപ്പര്‍ടെക് ബില്‍ഡേഴ്സിന്റെ കെട്ടിടങ്ങളാണ് പൊളിച്ചു കളയേണ്ടത്.
മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.കൂടാതെ ഇരട്ട ടവറില്‍ അപാര്‍ട്ട്മെന്റ് വാങ്ങിയവര്‍ക്ക് 12 ശതമാനം പലിശയോടെ തുക തിരിച്ചുകൊടുക്കണം. രണ്ട് മാസത്തിനകമാണ് കെട്ടിട നിര്‍മാതാക്കള്‍ കെട്ടിട ഉടമകള്‍ക്ക് തുക നല്‍കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു.


