India
ഇന്ത്യയില്‍ വില്‍പ്പന നിര്‍ത്തി ടൊയോട്ട യാരിസ് സെഡാന്
Last updated on Sep 27, 2021, 12:57 pm


ഇന്ത്യയില്‍ വില്‍പ്പന നിര്‍ത്തി ടൊയോട്ട യാരിസ് സെഡാന്.ഒരു പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ടൊയോട്ട ഇന്ത്യയില്‍ യാരിസ് സെഡാനെ പിന്‍വലിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച് വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണ് യാരിസിനെ പിന്‍വലിക്കുന്നത്.2022 ല്‍ ‘പുതിയ മോഡലുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു’ എന്ന് ടൊയോട്ട പറഞ്ഞു.നിര്‍ത്തലാക്കിയ ഈ മോഡലില്‍ ചുരുങ്ങിയത് അടുത്ത 10 വര്‍ഷത്തേക്ക് ടൊയോട്ട യഥാര്‍ത്ഥ സ്പെയര്‍ പാര്‍ട്സ് ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടൊപ്പം, രാജ്യമെമ്പാടുമുള്ള അവരുടെ ഡീലര്‍ സര്‍വീസ് ഔട്ട്ലെറ്റുകളിലൂടെ കമ്പനി എല്ലാ യാരിസ് ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുടരുമെന്ന് ടൊയോട്ട പറഞ്ഞു
ഡീസല്‍ എഞ്ചിന് ഇല്ല എന്നതില്‍ തുടങ്ങുന്നു യാരിസിെന്റ പരാജയ കാരണം. മൂല്യവര്‍ധിത ഉത്പന്നമല്ല എന്നതാണ് യാരിസില്‍ ഉപഭോക്താക്കള്‍ കണ്ടെത്തിയ പ്രശ്നം.ഉപഭോക്താവിന്റെ നിരന്തരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ടൊയോട്ടയുടെ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം.ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ പിന്തുണയ്ക്കും ബ്രാന്‍ഡില്‍ വിശ്വാസം അര്‍പ്പിച്ചതിനും ഞങ്ങള്‍ നന്ദി പറയുന്നു. നിലവിലുള്ള മറ്റ് ഓഫറുകളുമായി അത്തരം ഉപഭോക്താക്കളെ സേവിക്കുന്നത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, വരുന്ന 2022 ല്‍ പുതിയ ടൊയോട്ട മോഡലുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.


