India
image_print

പരമ്പരാഗത വസ്ത്രം ധരിച്ച് പ്രതിഷേധം;ബുര്‍ഖ ഉത്തരവിനെതിരേ കാമ്പെയ്നുമായി സ്ത്രീകള്‍

Written by

askshiyas

ഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം രൂപീകൃതമായതിനുപിന്നാലെ ബുര്‍ഖ നിര്‍ബന്ധമാക്കിയിരുന്നു. തല മുതല്‍ കാല്‍ വരെ ശരീരം മറച്ചുവെക്കുന്ന വസ്ത്രധാരണരീതിക്കെതിരെ നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള അഫ്ഗാന്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചാണ് പ്രതിഷേധം. അഫ്ഗാനിസ്ഥാന്‍ കള്‍ച്ചര്‍ കാമ്പെയ്ന്‍ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. അഫ്ഗാന് അകത്തും പുറത്തുമുള്ള സ്ത്രീകള്‍ ചിത്രം പങ്കു വെക്കുന്നുണ്ട്. വസ്ത്ര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിരെയാണ് പ്രതിഷേധം.

 

അഫ്ഗാന്‍ താലിബാന്റെ കൈയില്‍ ആയതോടുകൂടി സര്‍വ്വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ ക്ലാസ് റൂമുകള്‍ ലിംഗപരമായ വേര്‍ തിരിക്കണമെന്ന നിലപാടിലായിരുന്നു താലിബാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും സര്‍വകലാശാലകളില്‍ തുടര്‍ന്ന് പഠിക്കാമെന്നും എന്നാല്‍ ഇസ്ലാമിക വേഷത്തില്‍ ആയിരിക്കണമെന്നുമാണ് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഞായറാഴ്ച അറിയിച്ചത്. വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍കള്‍ കഴിഞ്ഞആഴ്ചകളില്‍ കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

Leave a Reply

Your email address will not be published.