India
image_print

സീബ്രാലൈനിലേക്ക് ഇനി വാഹനം കയറ്റി നിര്‍ത്തിയാല്‍ പണികിട്ടും;മുന്നറിയിപ്പുമായി പോലീസ്

Written by

askshiyas

സീബ്രാലൈനുകളിലേക്ക് വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കൊച്ചി സിറ്റി പോലീസ്. ട്രാഫിക് സിഗ്‌നലുകളില്‍ ചുവന്ന സിഗ്‌നല്‍ ലഭിച്ചാല്‍ സീബ്രാ ലൈനുകളില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ഡ്രൈവര്‍മാരെ ഉപദേശിക്കുകയാണ് ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍. ഏതാനും ദിവസങ്ങള്‍ വരെ ഇത് തുടര്‍ന്നതിനു ശേഷം വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സീബ്രാലൈനില്‍ നിറയെ വാഹനങ്ങള്‍ കാണുന്നത് പതിവായതിനെ തുടര്‍ന്നാണ് നടപടി. മിക്കപ്പോഴും സിഗ്‌നല്‍ നിയന്ത്രിക്കുന്ന പോലീസുകാരും ഇതാണ് പരിഗണിക്കുന്നത്.എന്നാല്‍ ഇനി കര്‍ശന നടപ്പിയുണ്ടാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 365 പ്രകാരം സീബ്രാലൈനില്‍ വാഹനം കയറ്റി നിര്‍ത്തുന്നത് നിയമലംഘനമാണ്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, വേഗനിയന്ത്രണം, എന്നീ നിയമങ്ങളെ പോലെ കര്‍ശനമായി നടപ്പാക്കാന്‍ ഉള്ളതാണ് സീബ്രാവരകളെന്നും കമ്മീഷണര്‍ പറഞ്ഞു. സിഗ്‌നലുകള്‍ ഇല്ലാതെ തന്നെ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തികൊടുക്കണം എന്നാണ് നിയമം. വാഹനമോടിക്കുന്നവര്‍ മിക്കപ്പോഴും ഇത് പരിഗണിക്കാറില്ല. ഇത്തരം സംഭവങ്ങള്‍ ക്കെതിരെയുംകര്‍ശനനടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം സീബ്രാലൈനിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്കെതിരെയും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.