India
image_print

ഇനി ട്രെയിന്‍ യാത്ര നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവില്ല

Written by

archanaa chuqwe

ഇനി ട്രെയിന്‍ യാത്ര നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവില്ല. മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ യാത്രാ നിരക്കുകളിലെ ഇളവുകൾ റെയില്‍വേ നിര്‍ത്തലാക്കി.ഭിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയുള്ള തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടരും. മറ്റുള്ളവരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണു റെയില്‍വേ ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്

കൊവിഡ് കാലത്ത് സ്‌പെഷലായി ഓടിച്ചിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ സാധാരണ സര്‍വീസ് പുനരാരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം. മുതിര്‍ന്ന പൗരന്മാര്‍, പോലിസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശനമേളകള്‍ക്കു പോകുന്ന കര്‍ഷകര്‍, കലാപ്രവര്‍ത്തകര്‍, കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കു മുന്‍പ് 50-75 % ഇളവു നല്‍കിയിരുന്നു.53 വിഭാഗങ്ങള്‍ക്കാണ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *