India
ശബ്ദമലിനീകരണം മറവിരോഗത്തിന് കാരണമാകുന്നുവെന്ന് പഠനം
Last updated on Sep 14, 2021, 8:34 am


വാഹനങ്ങളില്‍ നിന്നും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ശബ്ദം ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ്, എന്നീ രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന് ഗവേഷണ പഠനത്തില്‍ പറയുന്നു. ദീര്‍ഘകാലം ട്രാഫിക് ശബ്ദങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് അപകട സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നത് . 2016, 2017 വരെയുള്ള 60 വയസ്സ് കഴിഞ്ഞ രണ്ട് ദശലക്ഷം പേരിലായിരുന്നു പഠനം നടത്തിയത്.
റേഡിയോ, റെയില്‍വേ, ട്രാഫിക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഉറക്കത്തില്‍ പ്രശ്നങ്ങള്സൃഷ്ടിക്കുന്നുണ്ട്. ഇവ രോഗപ്രതിരോധത്തിന്റെ മാറ്റങ്ങള്‍, ഓക്സിഡേറ്റീവ്സ്ട്രൈറ്റ്തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇരിക്കുകയാണ്. ഡിമെന്‍ഷ്യ അല്‍ഷിമേഴ്സ് രോഗത്തിന്റെ തുടക്കം കാരണങ്ങള്‍ ഇതാണെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടികാണിക്കുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദയധമനി എന്നീ അസുഖങ്ങള്‍ക്ക് പിന്നില്‍ ശബ്ദമലിനീകരണം ഉണ്ടെന്ന പഠനം നിരവധിയുണ്ട്.എന്നാല്‍ മറവിരോഗത്തിന് ഇത് കാരണമാകാമെന്ന പഠനം വളരെ കുറവാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 55 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇത്തരത്തില്‍ ഡിമെന്‍ഷ്യ, ഉണ്ടെന്നാണ് കണക്ക്. 2050 ഓടുകൂടി ഇത് 180 ലക്ഷം കവിയുമെന്നാണ് പഠനം പറയുന്നു. അതേസമയം യൂറോപ്പില്‍ വായുമലിനീകരണം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നത് ഗതാഗത ട്രാഫിക് ശബ്ദമലിനീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


