India
ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ട്രാന്‍സ്ജെന്‍ഡര്‍ ടെന്നീസ് കോച്ച്
Last updated on Sep 26, 2021, 9:08 am


സ്വന്ത്വം സ്വത്വത്തെ വെളിപ്പെടുത്താത്തെ സമൂഹത്തെയും വ്യവസ്ഥയെയുമൊക്കെ ഭയന്ന് തുറന്നുപറച്ചില്‍ നടത്താത്തതെ ഇരിക്കരുതെന്നും അവനവനെ സ്വീകരിക്കാനുള്ള അവസരം കളയരുതെന്നും വ്യക്തമാക്കി ഒരു ട്രാന്‍സ് വനിത.ഇവരുടെ ഒരു കുറിപ്പാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.ഹ്യൂമന്‍സ് ഓഫ് ബോംബെപേജിലൂടെയാണ് നിഷിക എന്ന ട്രാന്‍സ് വുമണ്‍ ജീവിതത്തിലെ വേദന നിറഞ്ഞ അനുഭവങ്ങള്‍ തുറന്നുപറയുന്നത്.ഇന്ന് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ടെന്നീസ് കോച്ചുകൂടിയാണ് നിഷിക.
നരകയാതന അനുഭവിച്ച കാലത്തെക്കുറിച്ച് നിഷിക പറയുന്നത് ഇങ്ങനെ ബൈസെക്ഷ്വലാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ നാല്പ്പതുകളിലാണ് തന്റെ ശരീരവും മനസ്സും രണ്ടു ധ്രുവങ്ങളിലാണ് ജീവിക്കുന്നതെന്ന് നിഷിക തിരിച്ചറിയുന്നത്. തുടര്‍ന്ന് അത് പങ്കാളിയോടും ലോകത്തോടുംവിളിച്ചുപറയുകയായിരുന്നു.സ്കൂളില്‍ കളിയാക്കപ്പെടുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുകയുമൊക്കെ ചെയ്തിരുന്നു. എഴുന്നേല്‍ക്കണമെന്നേ തോന്നാത്ത പ്രഭാതങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.ഒരു പുരുഷനെപ്പോലെ അഭിനയിക്കുകയായിരുന്നുവെന്നും നിഷിക പറഞ്ഞു. പതിമൂന്നുവര്ഷത്തെ വിവാഹബന്ധത്തിനുശേഷമാണ് തന്റെ ഭാര്യയോട് തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ടെന്നിസ് കോച്ചാണ് ഇപ്പോള്‍ താന്നെന്നും അവര്‍ പറഞ്ഞു. അടുത്തമാസം ലിം?ഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുകയാണ് നിഷിക.


