India
image_print

കേരളത്തിനും കര്‍ണാടകക്കും വ്യത്യസ്ത നിബന്ധനകള്‍;അന്തര്‍സംസ്ഥാന യാത്രക്കാര്‍ പ്രതിസന്ധിയില്‍

Written by

webtngi1

Highlights

കേരളത്തില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയാണ് യാത്രക്കാരെ വലക്കുന്നത്

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുമുള്ള യാത്രയില്‍ വ്യത്യസ്തമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി യാത്രക്കാര്‍. കേരളത്തില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയാണ് യാത്രക്കാരെ വലക്കുന്നത്. ഒരുഡോസ് എടുത്തവര്‍ക്ക് കര്‍ണാടക പ്രവേശനം നല്‍ക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്.

കേരളത്തിലേക്ക് കടക്കാന്‍ നൂറുകണക്കിന് യാത്രക്കാരാണ് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ബുദ്ധിമുട്ടുന്നത്. ദിവസവും അതിര്‍ത്തി കടന്നു പോകുന്ന കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, തുടങ്ങിയവരാണ് ആര്‍ ടി പിസി ആറിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. ടെസ്റ്റ് സൗകര്യമുണ്ടെങ്കിലും ഉച്ചവരെ മാത്രമാണ് ഈ കേന്ദ്ര പ്രവര്‍ത്തിക്കുക. ഉച്ചക്ക് ശേഷം വരുന്ന യാത്രക്കാര്‍ അതിര്‍ത്തിയില്‍ തങ്ങി പിറ്റേദിവസം പരിശോധന നടത്തിയാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ട് ദിവസത്തെ അവധിക്ക് വേണ്ടി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും ഈ നിബന്ധന കനത്ത തിരിച്ചടിയാണ്. രണ്ടു ഡോസ് എടുത്തവര്‍ക്ക് എങ്കിലും ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കണമെന്നാണ് അതിര്‍ത്തിഗ്രാമങ്ങളിലെ യാത്രക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published.