India
ആറ് മരം വെട്ടി മാറ്റി;പഞ്ചായത്ത് അധികൃതര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
Last updated on Aug 31, 2021, 9:03 am


മരംവെട്ടിമാറ്റിയ പഞ്ചായത്ത് അധികൃതര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി.വൈദ്യുതിലൈന്‍ തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്.തേനി ജില്ലയിലെ ശ്രീരംഗാപുരം പഞ്ചായത്ത് അധികൃതര്‍ക്കാണ് ഇത്തരത്തില്‍ പണി കിട്ടയത്. ആറ് മരം മുറിച്ച ഇവരോട് 30 ദിവസത്തിനകം 100 മരങ്ങള്‍ നട്ടുവളര്‍ത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. ഇത് കൂടാതെ കൃത്യമായ കാരണങ്ങളില്ലാതെ മരങ്ങള്‍ മുറിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മരം വെട്ടിമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈയില്‍ ഐ.ടി എന്‍ജിനീയറായ സതീഷ് കുമാറാണ് പഞ്ചായത്തിന്റ നടപടിക്കെതിരെ ലോക് അദാലത്തിനെ സമീപിച്ചത്. ഇയാളും സുഹൃത്തുക്കളുമാണ് ഇവിടെ മരങ്ങള്‍ വച്ചുപിടിപ്പിച്ചത്.ഈ മരങ്ങള്‍ ജൂലൈയിലാണ് പഞ്ചായത്ത് അധികൃതര്‍ മുറിച്ച് മാറ്റിയത്.മരങ്ങള്‍ മുറിച്ച് മാറ്റിയതിനെതുടര്‍ന്ന് പഞ്ചായത്തിലും തേനി എസ്പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പരാതി പരിഗണിക്കാതെ ഇരുന്നതോടെയാണ് ലോക് അദാലത്തിനെ സമീപിച്ചത്.


