India
വീണ്ടും ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ഫീച്ചര്‍ നിര്‍ത്തിവെച്ചു ;വിശദീകരണവുമായി ട്വിറ്റര്‍
Last updated on Aug 16, 2021, 5:26 am


ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ഫീച്ചര്‍ നിര്‍ത്തിവെച്ച സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍. തങ്ങളുടെ ഫ്‌ലാറ്റ് ഫോമിലെ പ്രൊഫൈലുകളില്‍ ആധികാരികമായവക്ക് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കിവന്നിരുന്ന സംവിധാനമാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കലാകായിക രാഷ്ട്രീയ രംഗങ്ങളില്‍ ഉള്ളവര്‍ക്കാണ് പൊതുവേ അത്തരം നീല ബാഡ്ജുകള്‍ നല്‍കാറ്.
എന്നാല്‍ പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ട്വിറ്റര്‍. ആപ്ലിക്കേഷനിലും അവലോകന പ്രക്രിയയിലും മെച്ചപ്പെടുത്തല്‍ വരുത്താനാണ് വെരിഫിക്കേഷന്‍ പ്രോഗ്രാം ഒഴിവാക്കിയത്. നേരത്തെ തന്നെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അത്തരം പ്രൊഫൈലുകളും പ്ലാറ്റ്‌ഫോമുകളും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇത്തരത്തില്‍ പിഴവുകള്‍ സംഭവിക്കാതിരിക്കാനാണ് താല്‍ക്കാലികമായി വെരിഫിക്കേഷന്‍ പരിപാടി നിര്‍ത്തി വെച്ചതെന്ന് ട്വിറ്റര്‍ പ്രതികരിച്ചു.എന്നിരുന്നാലും, ഇതിനകം നീല ടിക്ക് അപേക്ഷിച്ച ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഇപ്പോഴും മൈക്രോ ബ്ലോഗിംഗ് സൈറ്റ് പരിശോധിച്ചേക്കാം. പരിശോധനയ്ക്കായി പുതിയ അപേക്ഷകളൊന്നും പ്ലാറ്റ്‌ഫോം സ്വീകരിക്കില്ല.


