India
image_print

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ

Written by

askshiyas

നടൻ ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ നൽകി. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് താരത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് പ്രമുഖ വ്യവസായി എം.എ യൂസഫലിയാണ്.

അബുദാബി കള്‍ചര്‍ ആന്റ് ടൂറിസം സെക്രട്ടറി സഈദ് അബ്ദുല്‍ അസീസ് അല്‍ ഹുസൈനിയില്‍ നിന്ന് ദുല്‍ഖര്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത്.

Leave a Reply

Your email address will not be published.