India
യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു
Last updated on Sep 29, 2021, 9:36 am


യുഎഇയില്‍ 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു.ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ആണ് വില പ്രഖ്യാപിച്ചത്.സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്നാണ് പുതുക്കിയ ഇന്ധനവില സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും. സൂപ്പര്‍ 98 പെട്രോളിന് അടുത്ത മാസം 2.60 ദിര്‍ഹമാണ് വില. നിലവില്‍ ഇത് 2.55 ദിര്‍ഹമാണ്. സ്പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള വിലയായ 2.44 ദിര്‍ഹത്തില്‍ നിന്ന് 2.49 ദിര്‍ഹമാക്കി വില കൂട്ടിയിട്ടുണ്ട്.അതേസമയം ഇ-പ്ലസ് 91 പെട്രോളിന് സെപ്റ്റംബറില്‍ 2.36 ദിര്‍ഹമായിരുന്നെങ്കില്‍ ഒക്ടോബറില്‍ 2.42 ദിര്‍ഹം നല്‍കേണ്ടി വരും.


