India
image_print

യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

Written by

askshiyas

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ന് മുതല്‍ യുഎഇലേക്ക് സര്‍വീസുകൾ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ എയർലൈൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്.യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

 

ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ച നടപയിലാണ് ചൊവ്വാഴ്ച മുതലാണ് ഇന്‍ഡിഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.ഈമാസം 24 വരെ സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി എന്നായിരുന്നു റിപോർട്ടുകൾഎന്നാൽ യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് യു എ ഇ അധികൃതര്‍ ഇപ്പോള്‍ വിലക്ക് പിന്‍വലിച്ചത്. യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.കൂടാതെ ഇന്ന് മുതല്‍ യുഎഇലേക്ക് സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ ഔദ്യോഗികമായി അറിയിച്ചു.കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി.

Leave a Reply

Your email address will not be published.