India
image_print

അംഗീകാരത്തിന് നന്ദി;യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി

Written by

archanaa chuqwe

ടന്‍ ആസിഫ് അലി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അംഗീകാരത്തിന് നന്ദിയെന്ന് താരം ഇന്സ്റ്റഗ്രാമില്‍ കുറിച്ചു.എനിക്ക് ഈ അഭിമാനകരമായ ബഹുമതി നല്‍കിയതിന് അങ്ങേയറ്റം നന്ദി.ദുബായ് എപ്പോഴും ഇന്ത്യക്കാരായ ഞങ്ങളുടെ രണ്ടാമത്തെ വീട് പോലെയാണ്, പ്രത്യേകിച്ച മലയാളികള്‍ക്ക് .ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ കഠിനാധ്വാനത്തെയും കഴിവിനെയും എപ്പോഴും പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും രാജ്യത്തെ ദര്‍ശനാത്മക നേതാക്കന്മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു.ഇത് ശരിക്കും ഒരു വലിയ പ്രചോദനമാണ്. ഇപ്പോള്‍ എനിക്ക് യുഎഇയുമായി കൂടുതല്‍ ബന്ധം തോന്നുന്നുവെന്നു ആസിഫ് എഴുതി.

നേരത്തെ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരും യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു.വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.