India
യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല; വിഡി സതീശന്
Last updated on Sep 06, 2021, 2:23 pm


യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കൂടാതെ, കേരളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റും. ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരും, നേതൃയോഗത്തില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടന്നുവെന്നും യു ഡി എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശന് വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആര്‍ക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായും കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വി ഡി സതീഷന് പ്രതികരിച്ചു.


