India
യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പുന:ക്രമീകരിച്ചു
Last updated on Sep 04, 2021, 1:02 pm


യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പുന:ക്രമീകരിച്ചു.ഡിസംബര്‍ 2020, ജൂണ്‍ 2021 സെഷനുകളുടെ ഒക്ടോബര്‍ 6, 7, 8,17,18,19 വരെ ആക്കിയാണ് മാറ്റിയിരിക്കുന്നത്.നേരത്തെ ഒക്ടോബര്‍ 6 മുതല്‍ 2021 ഒക്ടോബര്‍ 11 വരെയാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം യുജിസി നെറ്റ് 2021ന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 5 ആണ്. പരീക്ഷാ സമയം രാവിലെ 9 മുതല്‍ 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് 3 മണി മുതല്‍ 6 മണി വരെയുമാണ്. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി http://ugcnet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്


