India
image_print

ഇന്ധന പ്രതിസന്ധി;യു. കെയില്‍ ടാങ്കര്‍ ലോറിയോടിക്കാന്‍ സൈനികര്‍

Written by

askshiyas

യു.കെയില്‍ ടാങ്കര്‍ ലോറിയോടിക്കാന്‍ സൈനികരും .പെട്രോളും ഡീസലും കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ യു.കെയില്‍ ഇന്ധന പമ്പ് പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതിന് പരിഹരമായി സൈനിക ഡ്രൈവര്‍മാരെ രംഗത്ത് ഇറങ്ങുമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

 

നിലവില്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിട്ടുന്നതിനാല്‍ പലരും പെട്രോളും ഡീസലും വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഗവണ്‍മെന്റ് ഇടപെടല്‍. ബ്രക്സിറ്റിന് ശേഷം യു.കെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് ട്രക്ക് ഡ്രൈവര്‍മാരില്ലാത്തഅവസ്ഥയിലെത്തിച്ചത്. നിലവില്‍ ഇന്ധനമെത്തിക്കാന്‍ ഡ്രൈവര്‍മാരില്ലാത്തതിനാല്‍ വിദേശ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഹ്രസ്വകാല വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട് . ലോറി ഡ്രൈവര്‍മാര്‍ക്കും പോള്‍ട്രി ജോലിക്കാര്‍ക്കുമായി ഡിസംബര്‍ 24 വരെ 10,500 താത്കാലിക തൊഴില്‍ വിസ അനുവദിക്കാനാണ് തീരുമാനം.ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ബ്രിട്ടീഷ് പോള്‍ട്രി കൗണ്‍സില്‍ തലവന്‍ റിച്ചാര്‍ഡ് ഗ്രിഫ്ത്ത്സ് നടപടി ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് പറഞ്ഞിരുന്നു. ഇന്ധനവിതരണക്കാരായ ഷെല്‍, ബി.പി, എസ്സോ എന്നിവ പറയുന്നത് റിഫൈനറികളില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഉടന്‍ പഴയപടി വിതരണം നടത്താന്‍ കഴിയുമെന്നുമാണ്.

 

Leave a Reply

Your email address will not be published.