India
image_print

കോവിഡ് നിയന്ത്രണങ്ങള്‍ പൂർണ്ണമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി യുകെ

Written by

webtngi1

Highlights

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കെല്ലാം പൂർണ്ണമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി യുകെ.പ്രതിദിന കോവിഡ് കേസുകള്‍ 50,000ന് മുകളില്‍ നില്‍ക്കെയാണ് ഈ പുതിയ തീരുമാനം

ഇതുവരെ തുറക്കാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ തുറക്കാന്‍ അനുമതി നല്‍കി. പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമല്ല, പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും ഇന്നവസാനിക്കും. അതേസമയം, കൊറോണ വൈറസ് കേസുകൾ യുകെയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഈ അപ്രതീക്ഷിത നീക്കം.എന്നാൽ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്ളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

എന്നാല്‍, പ്രായപൂര്‍ത്തിയായവരില്‍ 67.8% രണ്ടു ഡോസും വാക്‌സീനും 87.8% ഒരു ഡോസും വാക്‌സീന്‍ സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം കഠിനമാകില്ല എന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും.രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ മൂന്നില്‍ രണ്ട് പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തുറന്നു കൊടുത്തില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് എല്ലാം തുറന്നുകൊടുക്കാനാവുകയെന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടിവരും.ഇത് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്നുംഅദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.