India
image_print

മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിക്കറ്റിലേക്ക്; ആവേശത്തിൽ ആരാധകർ

Written by

archanaa chuqwe

ഇപിഎല്ലിലെ വൻകിട ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിക്കറ്റിലേക്കും തിരിയുന്നതായി റിപ്പോർട്ടുകൾ. അടുത്ത സീസണ്‍ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ എത്തുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ടീമിനെ സ്വന്തമാക്കാൻ വിവിധ ഗ്രൂപ്പുകൾ ഇതിനകം രംഗത്തുണ്ട്. ടീമുകള്‍ക്കയുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി പുതിയ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നതിനുള്ള ടെന്‍ഡര്‍ വാങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്കു താൽപര്യമുള്ളതായണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള ഐപിഎല്ലില്‍ ഒരു ടീമിനെ നേടുന്നത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈഡിന്റെ ചില ഉന്നത അധികൃതര്‍ നല്‍കുന്ന സൂചന.

ടീമിനെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇതിനകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *