India
image_print

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കും; പ്രിയങ്ക ഗാന്ധി

Written by

archanaa chuqwe

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ലക്‌നേവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകവേ ആണ് ഇക്കാര്യം പറഞ്ഞത്.

സ്ത്രീകള്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുന്നത് എല്‍.പി.ജി സിലിണ്ടര്‍ നല്‍കി സ്ത്രീകളെ സംതൃപ്തരാക്കാമെന്നാണെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശ് പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണ് ഈ തീരുമാനം. വിദ്വേഷ രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു
കൂടാതെ സ്ത്രീകളോട് തന്റെ തോളോട് തോള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് രംഗത്തിറങ്ങാനും പ്രിയങ്ക ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.