India
image_print

ശരീരം മറക്കാന്‍ ആവശ്യപ്പെട്ടവര്‍ക്ക് ചുട്ട മറുപടിയുമായി നടി

Written by

askshiyas

സ്ത്രധാരണം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അത്തരത്തില്‍ തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച നടി ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണമാണ് ഇപ്പോള്‍ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ രംഗത്തും താരം സജീവമാണ്. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്‌സ് ധരിച്ചതിന്റെ പേരിലാണ് ഉര്‍ഫി ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിട്ടുന്നത്. അതിന് മറുപടിയായാണ് തലമറച്ച ബാക്ക്‌ലെസ് വസ്ത്രം ധരിച്ചത്.

തന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. തന്റെ സ്‌റ്റൈലില്‍ അത് അങ്ങ് ചെയ്തു”- ഉര്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സംഭവത്തിന് പിന്നാലെ ഉര്‍ഫിയെ അനുകൂലിച്ച് ഒട്ടേറെ പേര്‍ രംഗത്ത് വന്നു. ഒരാള്‍ ധരിക്കുന്ന വസ്ത്രം അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്‍പ്പെടുന്നതാണെന്നും മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് അരോചകമാണെന്നും താരത്തിന്റെ ആരാധകര്‍ പറയുന്നു.തങ്ങളുടെ ഇഷ്ട വസ്ത്രധാരണത്തിന്റെ പേരില്‍ പ്രിയങ്ക ചോപ്ര മുതല്‍ നോറ ഫത്തേഹിവരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്.

 

Leave a Reply

Your email address will not be published.