India
image_print

കരയിലും കടലിലും ഇറങ്ങും സൈനിക വിമാനങ്ങള്‍;നിര്‍ണായക നീക്കവുമായി അമേരിക്ക

Written by

archanaa chuqwe

ഭാവിയിലെ സംഘര്‍ഷങ്ങള്‍ മുന്നില്‍ക്കണ്ട് തന്ത്രപ്രധാന നീക്കവുമായി അമേരിക്കന്‍ വ്യോമസേന. കരയിലും കടലിലും ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിമാനങ്ങള്‍ അമേരിക്കന്‍ വ്യോമസേനയുടെ എംസി 130 ജെ വിമാനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനുള്ള നടപടികളാണ് അമേരിക്കന്‍ വ്യോമസേന ആരംഭിക്കുവാന്‍ പോകുന്നതെന്ന് എയര്‍ഫോഴ്‌സ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ പറഞ്ഞു. അടുത്ത വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് തന്നെ ഇത്തരത്തില്‍ ശേഷിയുള്ള വിമാനങ്ങളുടെ പരീക്ഷണം നടക്കുമെന്നും AFSOC കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ജിം സൈളഫ് കൂട്ടിച്ചേര്‍ത്തു.

 

സമുദ്രത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് അമേരിക്കന്‍ വ്യോമസേനയുടെ ഈ പുതിയ നീക്കം ഏറെ ഗുണപ്രഥമായിരിക്കും. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ വലിയ സൈനിക താവളങ്ങള്‍ ഉണ്ടെങ്കിലും മേഖലയിലെ ചെറുദ്വീപുകളിലെ ചെറു സൈനിക താവളങ്ങള്‍ ക്ക് യുദ്ധ സാഹചര്യത്തിലെ ആക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷി കുറവാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് അമേരിക്ക പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്. 1960കളില്‍ തന്നെ കരയിലും കടലിലും ഇറങ്ങാനും പറക്കാനും കഴിയുന്ന ലോക് ഹീഡ് മാര്‍ട്ടിന്‍ ഹെര്‍ക്കുലീസ് ആംഫിബിയന്‍ വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. യുദ്ധ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് മറ്റുമായിരുന്നു ഇത് കൂടുതലും ആയി ഉപയോഗിച്ചത്.എന്നാല്‍ നിലവില്‍ ഇത്തരത്തിലുള്ള ഒരു വിമാനം പോലും അമേരിക്കന്‍ സൈന്യത്തിനില്ല. എന്നാല്‍ ജപ്പാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങളുള്ള വിമാനങ്ങള്‍ ഉണ്ട്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. ചരക്കു നീക്കത്തിന് പുറമേ അതിവേഗത്തില്‍ സൈനികരെ എത്തിക്കാനും ഇത്തരം വിമാനങ്ങള്‍ കൊണ്ട് സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Leave a Reply

Your email address will not be published.