India
image_print

കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര;പൗരന്മാരെ വിലക്കി അമേരിക്കയും ജര്‍മനിയും

Written by

archanaa chuqwe

ഒഴിപ്പിക്കല്‍ അരാജകത്വത്തിനിടയില്‍ കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കെതിരെ പൗരന്മാരെ വിലക്കി യുഎസും ജര്‍മ്മനിയും.സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കയും ജര്‍മനിയും.കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം.അതേസമയം അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

.അതേസമയം 2001 ല്‍ അമേരിക്കയോടൊപ്പം അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടനെ യുദ്ധത്തിലേക്ക് നയിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രാജ്യത്ത് നിന്ന് യുഎസ് പിന്മാറിയതിനെ വിമര്‍ശിച്ചു. യുഎസ് അഫ്ഗാനിസ്ഥാന്‍ ഉപേക്ഷിക്കുകയാണെന്നും ഇത് അപകടകരവും അനാവശ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.ഈ തകര്‍ച്ചയെ ‘നിസ്സംഗത’ എന്നും ‘മഹത്തായ തന്ത്രത്താലല്ല, രാഷ്ട്രീയത്താലാണ്’ നയിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. പിന്‍വലിക്കല്‍ അഫ്ഗാനിസ്ഥാന്റെയോ സഖ്യകക്ഷികളുടെയോ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ക്ക് അത് ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങള്‍ അത് ചെയ്യാന്‍ തീരുമാനിച്ചു,’ ബ്ലെയര്‍ തന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു വിശാലമായ ലേഖനത്തില്‍ എഴുതി.

 

 

Leave a Reply

Your email address will not be published.