India
image_print

ഇത് ഫ്‌ലൈറ്റ് മോഡ്;’വിമാനത്തിലിരുന്ന് ‘പണി’യെടുത്ത് മോദി

Written by

askshiyas

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പോകുന്നതിനിടെ വിമാനത്തിലിരുന്ന ഫയലുകള്‍ നോക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം വൈറല്‍.യാത്രക്കിടെ ഫയലുകള്‍ നോക്കുന്ന ചിത്രമാണ് മോദി ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു നീണ്ട വിമാനയാത്ര നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു. ഇതിനുപിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

സെപ്റ്റംബര്‍ 22-25 വരെയുള്ള യാത്രയില്‍ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബിഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാന അമേരിക്കന്‍ ടെക് കമ്പനികളുടെ സിഇഒമാരുമായി സംവദിക്കുന്നതിനു പുറമേ മറ്റ് പല രാഷ്ട്രത്തലവന്മാരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചകള്‍ നടത്താന്‍ സാധ്യതയുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76 -ാമത് സെഷനില്‍ സെപ്റ്റംബര്‍ 25 -ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ സംസാരിക്കും.കോവിഡ് -19 പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം, ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യ വിദേശ യാത്രയാണ് മോദിയുടേത്. കൂടാതെ, ഈയിടെ ഏറ്റെടുത്ത ‘എയര്‍ ഇന്ത്യ വണ്‍’ യുഎസിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രധാനമന്ത്രി ബംഗ്ലാദേശിലെ ധാക്കയിലേക്ക് ബോയിംഗ് 777 വിവിഐപി വിമാനത്തില്‍ പറന്നിരുന്നു.

Leave a Reply

Your email address will not be published.