India
image_print

ഉത്രാ വധകേസ്; സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

Written by

archanaa chuqwe

ഉത്രാ വധ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊലപാതകത്തിനും വധശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം.വിഷ വസ്തു ഉപയോഗിച്ച കോലപ്പെടുത്തിയത്തിന് 10 വർഷവും തെളിവ് നശിപ്പിച്ചതിന് 7 വർഷം തടവുമാണ് വിധിച്ചത്.

പ്രതിയുടെ ചെറുപ്രായത്തെയും പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും കണക്കിലെടുത്തും കൂടിയാണ് ഈ ശിക്ഷാവിധി. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.നാല് കുറ്റങ്ങളിലും ജീവപര്യന്തം തടവ് വിധിച്ചു. 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവുകൾ നശിപ്പിക്കുക) തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണല് സെഷന്സ് കോടതിയുടെ ഈ ശിക്ഷാവിധി.

Leave a Reply

Your email address will not be published.