India
image_print

കനത്ത മഴയും മണ്ണിടിച്ചിലും;ഉത്തരാഖണ്ഡില്‍ ഗതാഗതം തടസ്സപ്പെട്ടു

Written by

askshiyas

നത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ മണ്ണിടിച്ചില്‍. ഗംഗോത്രി ഹൈവേയിലെ മണ്ണിടിച്ചിലില്‍ കാരണം ഗതാഗതവും തടസ്സപ്പെട്ടു. തടസ്സം നീക്കാന്‍ അതിര്‍ത്തിയില്‍ റോഡുകള്‍ തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ഉത്തരകാശി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തരാഖണ്ഡില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

 

നേരത്തെ ഗതാഗത തടസ്സം മാറ്റാന്‍ റിഷികേശ് ഗംഗോത്രി ദേശീയപാത തുറന്നു കൊടുത്തിരുന്നു. ഈ മാസം 12 മുതല്‍ 16 വരെ ഉത്തരാഖണ്ഡ് മേഖലയില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ കനത്തമഴയേയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഖാരര്‍ -ഷിംല അതിര്‍ത്തി അടച്ചിരുന്നു. അതേസമയം തമിഴ്‌നാട്, കേരളം, പുതുശ്ശേരി എന്നിവിടങ്ങളിളും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

Leave a Reply

Your email address will not be published.