India
image_print

ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് ഉത്തരാഖണ്ഡ്; മരണം 46 ആയി

Written by

archanaa chuqwe

മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ മരണം 46 ആയി. കെട്ടിടാവശിഷ്ടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ടുകിടക്കുന്ന നൈനിറ്റാളിനെ തീവ്രശ്രമത്തിന്റെ ഫലമായി മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു. കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണം.

അതേസമയം അല്‍മോറ, ഉത്തംസിംഗ് നഗര്‍, പിത്തോറാഗഡ്, തുടങ്ങി ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴയില്‍ വെള്ളപ്പൊക്കം ബാധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്ത കുമയൂണ്‍ മേഖലയിലാണ്. മുക്തേശ്വറില്‍ 107 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് പെയ്തത്. 340.8 മില്ലിമീറ്റര്‍ മഴയാണ് മഴമാപിനിയില്‍ രേഖപ്പെടുത്തിയത്. വിവിധ പ്രദേശങ്ങളും കനത്ത വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അതേസമയം ഈ പ്രദേശങ്ങളില്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.നിലവില്‍ വൈദ്യുതി,ഇലക്ട്രിസിറ്റി സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാവണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും.ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇന്നും നാളെയും തീവ്ര മഴ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലര്‍ട്ട് എന്ന പോലെ തയ്യാറെടുപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അപകടമേഖലകളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്.

 

Leave a Reply

Your email address will not be published. Required fields are marked *