India
image_print

വർഗീയ പരാമർശം; കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ്

Written by

askshiyas

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വർഗീയ പരാമർശ വിവാദത്തിൽ കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.

കൊടിക്കുന്നിൽ സുരേഷിൻ്റെ അഭിപ്രായം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. എസ്.സി- എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണയിലാണ് കൊടിക്കുന്നില്‍ സുരേഷ് വിവാദ പരാമര്‍ശം നടത്തിയത്.

Leave a Reply

Your email address will not be published.