India
രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടി; വി.ഡി സതീശന്
Last updated on Sep 02, 2021, 10:51 am


കോവിഡിന്റെ പേരിലുള്ള രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ വലിയ വിമര്‍ശനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കണ്ണൂരില്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തില്‍ എല്ലാ നേതാക്കളുമുണ്ട്. നേതാക്കള്‍ പരസ്പരം കാണുന്നതില്‍ പ്രത്യേകമായി ഒന്നുമില്ല. പാര്‍ട്ടി കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം ഉണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് കേരളത്തിലുള്ളത്. ആര്.ടി.പി.സി.ആര് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണ്. എന്നാല്‍ ഒരാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് മാറ്റി. ആന്റിജന്‍ പരിശോധന ശാസ്ത്രീയമല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


