India
image_print

മൂന്നാം ഡോസും പരിഗണനയിൽ

Written by

archanaa chuqwe

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. വാക്സിനേഷനിലെ വേഗത തന്നെയാണ് വ്യാപനം കുറയാൻ സഹായകമായത്. ഇപ്പോഴിതാ കോവിഡ് വാക്സീൻ മൂന്നാം ഡോസ് നൽകുന്നതിൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.

ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കോവിഡ് മൂന്നാം ഡോസ് സംബന്ധിച്ചുള്ള മാർഗരേഖ പുറത്തിറക്കും. പ്രതിരോധശേഷി കുറഞ്ഞവർക്ക് അധിക ഡോസ് എന്ന നിലയിൽ മൂന്നാം ഡോസ് നൽകാനാണ് ആദ്യ പരിഗണന. ആരോഗ്യവാന്മാർക്ക് ബൂസ്റ്റർ ഡോസ് എന്ന നിലയിൽ പിന്നീട് നൽകും. കാൻസർ ഉൾപ്പെടെ രോഗങ്ങളുള്ളആളുകളെയാണ് തുടക്കത്തിൽ പരിഗണിക്കുക.

കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ആറു മാസത്തിനകം മൂന്നാം ഡോസ് നൽകണമെന്നാണ് നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.