India
ഇന്ത്യയില്‍ നിന്ന് കോവിഡ് കുത്തിവെപ്പെടുത്ത പ്രവാസികൾ പ്രതിസന്ധിയിൽ
Last updated on Jul 20, 2021, 2:30 pm


ഇന്ത്യയില്‍ നിന്ന് കോവിഡ് കുത്തിവെപ്പെടുത്ത സൗദി പ്രവാസികളെ പ്രതിസന്ധിയിലാക്കി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയം നിരസിക്കുന്നു. ഈ സാഹചര്യത്തിൽ ജോലി ചെയ്യാനാകാതെ പ്രയാസം നേരിടുകയാണ് പല പ്രവാസികളും.
സൗദിയില്‍ തിരിച്ചെത്തിയാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പല പ്രവാസികളും നാട്ടില്‍ വെച്ച് തന്നെ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സൗദി എംബസി അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് നേരത്തെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.
അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളും, സൗദി ആരോഗ്യ മന്ത്രാലയം നിരസിക്കുന്നതാണ് പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.
അതേ സമയം അറ്റസ്റ്റ് ചെയ്യാത്ത സര്‍ട്ടിഫിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എം.ഒ.എച്ചില് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചവരും ഉണ്ട്. എം.ഒ.എച്ചില് രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ട പലരും ഇതിനോടകം തന്നെ ശ്രമം ഉപേക്ഷിച്ച് സൗദിയില്‍ തിരിച്ചെത്തി. വാക്സിനെടുത്ത് അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിട്ടും അലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് പുര്‍ത്തീകരിച്ചാണ് ഇവര്‍ പുറത്തിറങ്ങുന്നത്


