India
image_print

ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്കും ഒമാനിലേക്ക് തിരികെ പോകാം

Written by

askshiyas

വാക്സിനെടുക്കാത്തവർക്കും തിരികെ വരാമെന്ന പ്രഖ്യാപനവുമായി ഒമാൻ. റെസിഡന്‍റ് വിസക്കാർക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുക.

ഇന്ത്യയിൽ നിന്ന് വരുന്നവരുടെ കൈവശം 72 മണിക്കൂർ പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇ-മുഷ്രിഫ് വെബ്സൈറ്റിൽ രജിസ്ട്രേഷന് ഒപ്പം പി.സി.ആർ പരിശോധനക്കുള്ള തുകയും സഹല പ്ലാറ്റ്ഫോം വഴി ഹോട്ടൽ ബുക്കിങ് നടത്തി അതിനുള്ള തുകയും ഓൺലൈനായി അടക്കുകയും വേണം.

ഒമാൻ വിമാനത്താവളത്തിലും പി.സി.ആർ പരിശോധനയുണ്ടാകും. തുടർന്ന് ഇലക്ട്രോണിക് ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിച് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം.

Leave a Reply

Your email address will not be published.