India
വാക്സിനോട് വിമുഖത കാണിക്കരുത്: ഐഎംഎ പ്രസിഡണ്ട്
Last updated on Sep 11, 2021, 11:26 am


ജനുവരി 16ന് ആരംഭിച്ച വാക്സിനേഷൻ ഇന്ന് 72 കോടി പിന്നിട്ടിരിക്കുന്നു. എന്നാൽ കോവിഡ് വാക്സിനേഷനോട് വിമുഖത കാണിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തിൽ വാക്സിനെടുക്കാതെ മാറിനിൽക്കുന്നത്.
യഥാർഥത്തിൽ വാക്സിനുകളോട് മുഖംതിരിഞ്ഞ് നിൽക്കുന്നവർ ധീരൻമാരോ അതോ വിഡ്ഢികളുടെ സ്വർഗത്തിൽ ജീവിക്കുന്നവരോ? ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ്.
വാക്സിൻ എടുക്കാതിരിക്കുന്നത് ഒരിക്കലും ധീരതയല്ലെന്ന് മാത്രമല്ല അതൊരു ആത്മഹത്യാശ്രമമാണ് എന്നു മാത്രമേ പറയാൻ കഴിയുകയുള്ളൂ. കോവിഡ് 19 പ്രതിരോധ വാക്സിൻ മാത്രമല്ല ഏതൊരു വാക്സിന്റെ കാര്യമെടുത്താലും അത് അങ്ങനെയാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതും അംഗവൈകല്യങ്ങളുണ്ടാകാതെ രക്ഷിച്ചതും വാക്സിനുകളുടെ കണ്ടുപിടിത്തമാണ്.


