India
image_print

രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി

Written by

archanaa chuqwe

രാജ്യത്തെ കുഞ്ഞുങ്ങള്‍ക്ക് കൊവാക്‌സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി. രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കൊവാക്‌സീന്‍ നല്‍കാന്‍ ഡിസിജഐ അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സീനാണ് ഇത്. അതേസമയം പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡില്ലയുടെ വാക്‌സീന്‍ നല്‍കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

അതേസമയം പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരത്തില്‍ ഒരു പക്ഷെ രണ്ട് ഡോസ് വാക്‌സീനോട് പ്രതികരിച്ചേക്കില്ലെന്നും അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നുമുള്ള നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച നടന്ന ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗത്തിലാണ് പുതിയ നിര്‍ദേശം. പ്രതിരോധശേഷി കുറഞ്ഞവര്‍ വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിര്‍ദേശമാണ് സംഘടന മുന്നോട്ട് വെച്ചത്. മുഴുവന്‍ ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയ ശേഷം മാത്രമേ മൂന്നമത്തേ വാക്‌സിന്‍ നല്‍കി തുടങ്ങേണ്ടതുള്ളുവെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. നിലവില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അലോചനകളില്ല.

 

Leave a Reply

Your email address will not be published.