India
image_print

കേന്ദ്ര സര്‍ക്കാരിനു നല്‍കുന്ന കോവിഡ് വാക്സീന്റെ വില കൂട്ടി കമ്പനികള്‍

Written by

webtngi1

Highlights

കേന്ദ്ര സര്‍ക്കാരിനു നല്‍കുന്ന കോവിഡ് വാക്സീന്റെ വില കമ്ബനികള്‍ കൂട്ടി

കേന്ദ്ര സര്‍ക്കാരിനു നല്‍കുന്ന കോവിഡ് വാക്സീന്റെ വില കമ്ബനികള്‍ കൂട്ടി.സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.25 രൂപയും ബയോടെക്കില്‍നിന്നു വാങ്ങുന്ന കോവാക്സിന് 225.75 രൂപയുമാണു പുതിയ നിരക്ക്. ഇതുവരെ 150 രൂപയ്ക്കാണ് കേന്ദ്രത്തിനു വാക്സീന്‍ ലഭിച്ചിരുന്നത്. പുതിയ നിരക്കില്‍ 66 കോടി ഡോസ് വാക്സീനു കേന്ദ്ര ആരോഗ്യമന്ത്രാലയം ഓര്‍ഡര്‍ നല്‍കി.കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് സര്‍ക്കാര്‍ വാങ്ങുക.

നിലവിൽ കോവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്പുട്‌നിക് 5 വാക്‌സിന് 1145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.നികുതിയും ആശുപത്രികളുടെ 150 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ നിരക്ക്.അഞ്ചു ശതമാനം ജിഎസ്ടിയുമുണ്ട്. കോവിഷീൽഡിന് 30 രൂപയും കൊവാക്‌സിന് 60 രൂപയും സ്പുട്‌നിക് V വാക്‌സിന് – 47 രൂപയുമാണ് ജിഎസ്ടി നിരക്ക്.

Leave a Reply

Your email address will not be published.