India
image_print

75 വര്‍ഷം ഒരേ കമ്പനിയില്‍;90-ാം വയസ്സില്‍ വിരമിച്ച് ബ്രയാന്‍ വെബ്

Written by

archanaa chuqwe

75 വര്‍ഷം ഒരേ കമ്പനിയില്‍ സേവനമനുഷ്ടിച്ച ബ്രയാന്‍ വെബ് വിരമിക്കുന്നു.90 കാരനായ വെബ് കാര്‍ ബ്രാന്‍ഡായ വോക്സ്ഹാള്‍ നിന്നാണ് വിരമിക്കുന്നത്.ബ്രയാന്‍ വെബ് 1946-ലാണ് വോക്സ്ഹാളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്.ഒരു അപ്രന്റീസായാണ് ആരംഭിച്ചത്.എന്തെങ്കിലും ജോലിയുണ്ടോ എന്ന് ചോദിക്കാന്‍ ഓഫീസിലേക്ക് വന്ന വെബാണ് 75 വര്‍ഷം ഒരേ കമ്പനിയില്‍ സേവനമനുഷ്ടിച്ചത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിക്കുമ്പോള്‍ മെക്കാനിക്കായി എത്തിയ ബ്രയാന്‍ വെബ് അഡ്മിനിസ്‌ട്രേറ്ററായാണ് വിരമിക്കുന്നത്.

1950-കളില്‍ മെക്കാനിക്കായ ശേഷം ഫോര്‍മാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.കഴിഞ്ഞ 34 വര്‍ഷമായി, ബെയ്ലിസ് ഗ്ലൗസെസ്റ്ററില്‍ വാറന്റി അഡ്മിനിസ്‌ട്രേറ്ററായി ബ്രയാന്‍ പ്രവര്‍ത്തിച്ചത്. താന്‍ പ്രധാനമായും വര്‍ക്ക്‌ഷോപ്പ് നിയന്ത്രണം കൈകാര്യം ചെയ്യുകയും ട്രക്കുകളുടെയും കാറുകളുടെയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യകാലങ്ങളില്‍, തണുപ്പില്‍ എഞ്ചിന്‍ കഴുകുന്നത് കഠിനമായ ജോലിയായിരുന്നെന്നും എന്നാല്‍ കാലം മാറിയപ്പോള്‍ കാറുകളും മാറിയെന്നും പറഞ്ഞു.

90-കാരനായ ബ്രയാന്‍ വോക്സ്ഹാളുമായുള്ള 75 വര്‍ഷത്തെ ബന്ധം അവസാനിച്ചെങ്കിലും, 25 വര്‍ഷത്തെ സേവനത്തിന് അംഗീകാരമായി 1970-ല്‍ അദ്ദേഹത്തിന് കൈമാറിയ വാച്ച് അദ്ദേഹം ഇപ്പോഴും ധരിക്കുന്നു.വിരമിക്കല്‍ ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ ബുധനാഴ്ച അദ്ദേഹത്തിന് ഒരു ആചാരപരമായ സ്പാനര്‍ സമ്മാനിക്കുകയും അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഒരു ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

ചടങ്ങിനിടയില്‍ ജോലി നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു.എന്റെ 75 വര്‍ഷം നന്നായി ആസ്വദിച്ചു.എന്നാല്‍ ഇനി ഉറക്കം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.എനിക്ക് എന്റെ സഹപ്രവര്‍ത്തകരെ മിസ് ചെയ്യും, ഭാവിയില്‍ അവര്‍ക്ക് എല്ലാ വിജയങ്ങളും നേരുന്നു.’എന്റെ കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ മാറ്റം പുതിയ സാങ്കേതിക വിദ്യയാണ് വരുന്നത്, വോക്സ്ഹാള്‍ അതിന്റെ വര്‍ദ്ധിച്ചുവരുന്ന ഓള്‍-ഇലക്ട്രിക് കാറുകളുടെയും വാനുകളുടെയും ഈ പ്രവണത തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,ബ്രയാന്‍ വെബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *