India
image_print

മണി ചെയിൻ തട്ടിപ്പ്‌: വിഡി സതീശനെതിരെ മുൻ യൂത്ത് കോൺഗ്രസ് നേതാവ്‌

Written by

archanaa chuqwe

പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ആരോപണങ്ങൾ ഉയരുന്നു. വി ഡി സതീശൻ മണി ചെയിൻ തട്ടിപ്പു നടത്തിയതായി പി വി അൻവർ എംഎൽഎ പറഞ്ഞത് ശരിയാണെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറി പറഞ്ഞു.

പറവൂർ സ്വദേശിയും യൂത്ത്‌ കോൺഗ്രസ്‌ മുൻ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി എസ് രാജേന്ദ്രപ്രസാദാണ് മണി ചെയിൻ ഇടപാടുമായി സതീശനു ബന്ധമുണ്ടെന്നുകാണിച്ച്‌ രേഖകൾ സഹിതം ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്‌.

1991ൽ പഴയ ലാമ്പി സ്കൂട്ടറിൽ മണി ചെയിൻ ഇടപാടിനായാണ് സതീശൻ പറവൂരിൽ എത്തിയതെന്നും ഓർമിച്ച രാജേന്ദ്രപ്രസാദ്‌, മണി ചെയിനിൽ ആളുകളെ ചേർക്കാൻ സതീശൻ ഉപയോഗിച്ചതാണെന്നുകാണിച്ച്‌ ഫോറത്തിന്റെ കോപ്പിയും ഫെയ്‌സ്ബുക്കിലിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *