India
image_print

യൂണിവേഴ്സിറ്റികളെ സിപിഎം സെല്ലുകളായി മാറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ്

Written by

askshiyas

സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളെ സിപിഎം സെല്ലുകളായി മാറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിൻവാതിൽ നിയമനങ്ങളുടെ നീണ്ട നിരയാണ്. ആരോപണവിധേയമായ എല്ലാ നിയമനവും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള തർക്കമല്ല പ്രശ്നമെന്നും അക്കാദമിക് വിഷയങ്ങളിൽ സിപിഎം ഇടപെടുന്നതാണ് പ്രശ്നമെന്നും തെറ്റായ വിസി നിയമനത്തിൽ ഗവർണർ ഒപ്പിട്ടതും തെറ്റാണെന്നും സതീശന്‍ ആരോപിച്ചു.

ആളുകളുടെ പേരു നോക്കി സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദബന്ധം ആരോപിക്കുകയാണെന്നും മോഫിയ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർക്കുമേല്‍ തീവ്രവാദബന്ധം ആരോപിച്ച് റിമാൻഡ് റിപ്പോർട്ട് നൽകിയെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.