India
image_print

സിലബസ് വിവാദം: തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ്

Written by

archanaa chuqwe

കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സവർക്കറും ഗോള്‍വള്‍ക്കറും വരെ പാഠപുസ്തകത്തിൽ വന്നു. ഇനിയെന്തു കൊണ്ട് ഗാന്ധിജിയെ കൊന്നു എന്ന ഗോഡ്സെയുടെ പാഠവും കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിക്കേണ്ടി വരും. തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

 

വിവാദ സിലബസ് പുനഃപരിശോധിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സര്‍വകലാശാല വിസി വ്യക്തമാക്കി.

 

സിലബസ് പ്രശ്നം നിറഞ്ഞതാണെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ചിന്തയെന്നാൽ മതജാതി ചിന്തയെന്ന കാഴ്ചപാടാണ് സിലബസിനുള്ളത്. വർഗീയ വിഭജന അജണ്ടക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണമാകരുത്. വിമർശന പഠനത്തിനു പോലും വർഗീയ ലേഖനങ്ങൾ സിലബസിൽ വരരുതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം സർവകലാശാലയെ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു

 

 

Leave a Reply

Your email address will not be published.